KeralaLatest NewsNews

ബാ​ർ കോ​ഴ ​വിവാദം;വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റെ ഗ​വ​ർ​ണ​ർ വി​ളി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ ​വി​വാ​ദ​ത്തി​ൽ മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റോ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ വി​ശ​ദാം​ശം തേ​ടുന്നതായിരിക്കും. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സു​ദേ​ഷ്​​കു​മാ​ർ നേ​രി​െ​ട്ട​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ ഗ​വ​ർ​ണ​റു​ടെ ഒാ​ഫി​സ്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ്​ വി​വ​രം ലഭിച്ചിരിക്കുന്നത്. അ​വ​ധി​യി​ലാ​യ ഡ​യ​റ​ക്​​ട​ർ ഏ​ഴി​നേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കുകയുള്ളു. അ​തി​നു​ശേ​ഷ​മാ​കും ഗ​വ​ർ​ണ​റെ കാണുന്നതും.

ശി​വ​കു​മാ​റും കെ. ​ബാ​ബു​വും മു​ന്‍മ​ന്ത്രി​മാ​രാ​യ​തി​നാ​ൽ 2018ലെ ​നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മ​നാ​ധി​കാ​രി എ​ന്ന നി​ല​യി​ല്‍ ഗ​വ​ര്‍ണ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ വി​ജി​ല​ൻ​സി​ന്​ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വൂ. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ മു​ൻ​മ​ന്ത്രി​മാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ വി​ജി​ല​ൻ​സ്​ സ​ർ​ക്കാ​റി​നെ സ​മീ​പിച്ചിരിക്കുന്നത്. എ​ന്നാ​ൽ അതേസമയം , ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​പ്പെ​ട്ട സ​മ​യ​ത്ത്​ ചെ​ന്നി​ത്ത​ല കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​തി​നാ​ൽ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​െ​ണ്ട​ന്ന്​ നി​യ​മോ​പ​ദേ​ശ​മു​ണ്ടാ​യി. ചെ​ന്നി​ത്ത​ല​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി നൽക്കുകയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button