Latest NewsIndia

കര്‍ഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച്‌ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം, ഒരു ഉദ്യോഗസ്ഥന് പരിക്ക് : കേസെടുത്ത് ഡല്‍ഹി പോലീസ്

കാര്‍ഷിക നിയമത്തിനെതിരെ വിവിധ കര്‍ഷക സംഘടനകള്‍ സംഘടിപ്പിച്ച സമരത്തിനിടെ ഡല്‍ഹിയിലെ സിഘു ബോര്‍ഡറിനു സമീപമുള്ള സര്‍ക്കാര്‍വക വസ്തുവകകള്‍ പ്രക്ഷോഭകര്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച്‌ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. സംഭവത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അലിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കുണ്ട്. കാര്‍ഷിക നിയമത്തിനെതിരെ വിവിധ കര്‍ഷക സംഘടനകള്‍ സംഘടിപ്പിച്ച സമരത്തിനിടെ ഡല്‍ഹിയിലെ സിഘു ബോര്‍ഡറിനു സമീപമുള്ള സര്‍ക്കാര്‍വക വസ്തുവകകള്‍ പ്രക്ഷോഭകര്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെതിരെയും പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ക്രമസമാധാന പാലനത്തിനായി സിഘു ബോര്‍ഡറിനു സമീപം വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് സമരക്കാർ അക്രമാസക്തമായത്.ഇതേതുടര്‍ന്ന് ഇവര്‍ സിഘു ബോര്‍ഡര്‍ കടക്കുന്നത് തടയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

read also: ‘ഇവരാണോ ദരിദ്ര കർഷകർ? ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും അമ്പത് ലക്ഷത്തിന്റെ കാറും; പിന്നിൽ ഇടനിലക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്

കര്‍ഷകര്‍ ഡല്‍ഹി പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതോടെ പോലീസ് ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു. അതേസമയം സമരം അവസാനിപ്പിക്കില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിംഗ്. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.’ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button