Latest NewsKeralaIndia

‘ഇവരാണോ ദരിദ്ര കർഷകർ? ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും അമ്പത് ലക്ഷത്തിന്റെ കാറും; പിന്നിൽ ഇടനിലക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്

ഈ ബില്ലിൽ നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണെന്നും, രാഷ്ട്രീയമായി അവർ സ്‌പോൺസർ ചെയ്യുന്ന നാടകമാണ് കർഷകരുടെ പേരിൽ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

കോഴിക്കോട്:കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർ നടത്തുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനു പിന്നിൽ ഇടനിലക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെയും കൈയില്‍ ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും അമ്പത് ലക്ഷത്തിന്റെ കാറുമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.ഈ ബില്ലിൽ നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണെന്നും, രാഷ്ട്രീയമായി അവർ സ്‌പോൺസർ ചെയ്യുന്ന നാടകമാണ് കർഷകരുടെ പേരിൽ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

പാവപ്പെട്ട കർഷകരെ തെറ്റുദ്ധരിപ്പിച്ച് ഇടനിലക്കാർക്ക് പഴയ പോലെ കർഷകരെ പറ്റിച്ച് കമ്മീഷൻ അടിക്കാൻ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വർഷങ്ങൾക്ക് മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു കർഷക സമരമുണ്ടായിരുന്നുവെന്നും, പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാൻ നോക്കിയിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. പോസ്റ്റ് ഇങ്ങനെ:

2020 ലെ കാര്‍ഷിക ബില്ല് യഥാര്‍ത്ഥത്തില് കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് സാധനങ്ങള് വില്കാം എന്നതാണ് ഗുണം. നിലവില് ഓരോ സംസ്ഥാനത്തും ഇടനിലക്കാര്‍ക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത കര്‍ഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില് പോയി വലിയ വിലക്ക് ഉല്പന്നങ്ങള് വില്കുവാന്‍ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുകയും, മോഡേണ്‍ ടെക്‌നോളജി ഉപയോഗിച്ച് കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്യാം.

ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ്. അതിനാല് രാഷ്ട്രീയമായ് അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നാടകമാണ് കര്‍ഷകരുടെ പേരില് ഇപ്പോള് ഡല്‍ഹിയില് നടക്കുന്നത് – പണ്ഡിറ്റ് ആരോപിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും കൈയ്യില് 1 ലക്ഷത്തിന്റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറും ഒക്കെ ആയാണ് വന്നത്. പലരും മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍. ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്. (പഞ്ചാബില്‍ മാത്രമേ കര്‍ഷകര്‍ ഉള്ളൂ എന്നറിഞ്ഞതില്‍ സന്തോഷം)

read also: കർഷക പ്രക്ഷോഭം: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങള് വിശ്വസിച്ച് തെറ്റിദ്ധരിച്ച ചില പാവം കര്‍ഷകര്‍ ഈ സമരത്തില് ചിലപ്പോള് പോയിട്ടുണ്ടാകും. അത്രതന്നെ..വര്‍ഷങ്ങള്ക്ക് മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു കര്‍ഷക സമരമുണ്ടായിരുന്നു ..പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാന്‍ നോക്കിയിരുന്നു. അത് മറന്നു പോയിട്ടുണ്ടാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button