Latest NewsIndiaNews

ഇയര്‍ ഇന്‍ റിവ്യൂ 2020 : ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഇവരെ

ഈ വര്‍ഷത്തെ ഇയര്‍ ഇന്‍ റിവ്യൂ പട്ടിക പുറത്ത് വിട്ട് യാഹൂ.പട്ടിക പ്രകാരം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെയാണ്. യാഹുവാണ് പട്ടിക പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ കൂടുതലും താരങ്ങളുടെ സ്വകാര്യ ജീവിതവും മരണപ്പെട്ട സുശാന്ത് സിങ് രാജ്പുത്തിനെ കുറിച്ചുമാണ് അന്വേഷിച്ചതെന്ന് പട്ടിക സൂചിപ്പിക്കുന്നു.

Read Also : ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന

സുശാന്തിനെ യാഹു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്ത സിനിമ നടനായി പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം റിയാ ചക്രബര്‍ത്തിയാണ് നടിമാര്‍ക്കിടയില്‍ മുന്നില്‍ വന്നത്. രണ്ടാം സ്ഥാനത്ത് കങ്കണ റണാവത്താണ്. സുശാന്തിന്റെ മരണ ശേഷം ഉണ്ടായ നിലക്കാത്ത വാര്‍ത്തകളും, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ചര്‍ച്ചകളുമാണ് താരത്തിന് ‘മോസ്റ്റ് സെര്‍ച്ച്‌ഡ് പേഴ്‌സണാലിറ്റി ഓഫ് 2020’ എന്ന സ്ഥാനം നേടിക്കൊടുത്തതെന്ന് പട്ടികയില്‍ അറിയിക്കുന്നു.

സുശാന്തിന് പിന്നാലെ ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍, എസ് പി ബാലസുബ്രമണ്യം എന്നിവരാണ് നടന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവരായിരുന്നു ഇന്റര്‍നെറ്റില്‍ പ്രധാന സെര്‍ച്ചില്‍ വന്നത്. ആളുകള്‍ ഇന്റര്‍നെറ്റില്‍ വായിച്ചതും, നിര്‍ദ്ദേശിച്ചതും, പങ്കുവെച്ചതുമായ വിവരങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാണ് യാഹുവിന്റെ ഈ പട്ടിക തയ്യാറാക്കല്‍.

shortlink

Post Your Comments


Back to top button