Latest NewsKeralaNews

പിണറായിയുടേത് മണ്ടന്‍ തീരുമാനമെന്ന് തുറന്നടിച്ച ഐസക്കിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം : കേന്ദ്രനേതൃത്വം പിണറായിക്കൊപ്പം

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ മണ്ടന്‍ തീരുമാനമെന്ന് തുറന്നടിച്ച ഐസക്കിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം. ധനമന്ത്രി തോമസ് ഐസക്ക് റെയ്ഡിനെ പരസ്യമായി എതിര്‍ത്തു കൊണ്ട് രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതോടെ ഐസക്കിനെ ഒതുക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മിനുള്ളില്‍ നടക്കുന്നത്.

Read Also : കെ എസ് എഫ് ഇ റെയ്ഡ്, വിജിലന്‍സിന് പിന്തുണയുമായി കടകംപളളി സുരേന്ദ്രന്‍ : ധനമന്ത്രി തോമസ് ഐസക് ഒറ്റപ്പെടുന്നു

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ മണ്ടന്‍ തീരുമാനം എന്നായിരുന്നു ഐസക്ക് വിമര്‍ശിച്ചത്. ഈ വിമര്‍ശനമാകട്ടെ പിണറായിക്ക് വലിയ ക്ഷീണമാകുകയും ചെയ്തു. രമണ്‍ ശ്രീവാസ്തവയാണ് ഇതിന് പിന്നിലെന്ന പൊതുവികാരം ഉയരുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലുമായി. മന്ത്രി ജി സുധാകരനെ തന്നെയാണ് പിണറായി ഇതിനായി കളത്തില്‍ ഇറക്കിയത്. വിജിലന്‍സിന് ദുഷ്‌ലാക്കില്ല. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലന്‍സ് അന്വേഷണം താന്‍ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലന്‍സ് അന്വേഷിച്ചാലേ ശരിയാകൂവെന്നും സുധാകരന്‍ പറഞ്ഞു. വിജിലന്‍സ് റെയ്ഡ് കൊണ്ട് കെ എസ് എഫ് ഇക്ക് എന്ത് സംഭവിക്കാനാണ്.

അതേസമയം കെ എസ് എഫ് ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ തള്ളി സി പി എം കേന്ദ്ര നേതൃത്വവും രംഗത്തെത്തി. പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ നേതാക്കള്‍ക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനത്ത് ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button