Latest NewsNewsIndia

ഇഴജന്തുക്കൾക്കും ചെറു ജീവികൾക്കും റോഡ് മുറിച്ച് കടക്കാന്‍ പാലം നിർമ്മിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ : റോഡ് മുറിച്ച് കടക്കുന്ന ഇഴജന്തുക്കൾക്കും ചെറിയ ജീവികൾക്കും പാലം നിർമ്മിച്ച് നൽകി ഉത്തരാഖണ്ഡ് സർക്കാർ. റോഡ് മുറിച്ച് കടക്കവെ അതിവേഗത്തിൽ പായുന്ന വാഹനങ്ങളുടെ അടിയിൽ പെട്ട് വളരെയധികം ജീവികളാണ് ദിവസേന ചത്തൊടുങ്ങുന്നത്. ഇതിന് അന്ത്യം കുറിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാലം നിർമ്മിച്ചത്.

നൈനിറ്റാള്‍ ജില്ലയിലെ റംനാഗര്‍ ഫോറസ്റ്റ് ഡിവിഷനിലെ തിരിക്കേറിയ ഹൈവേയിലാണ് പരിസ്ഥിതി സൗഹൃദ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇഴജന്തുക്കൾക്കായി പാലം നിർമ്മിച്ച് സർക്കാർ മാതൃകയാകുന്നത്. 90 അടി പൊക്കത്തിൽ നിർമ്മിച്ച പാലത്തിന് 27 മീറ്റർ നീളമണ്ട്. മുളയും ചണയും പുല്ലും ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ജീവികളെ ആകർഷിക്കാനായി ഇതിലൂടെ വള്ളിച്ചെടികൾ പടർത്തവിട്ടിട്ടുണ്ട്.

പാലം തുടക്കത്തിൽ തന്നെ വിനോദസഞ്ചാരികളുടെ ആകർഷണം പിടിച്ചുപറ്റുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആനയും പുലിയും മാനുമെല്ലാമാണ് റോഡിലൂടെ കൂടുതലായി സഞ്ചരിക്കാറുള്ളത്. അവ പെട്ടന്ന് ശ്രദ്ധയിൽപ്പെടുന്നതു കാരണം അപകട സാധ്യത ഒഴിവാകും. എന്നാൽ ഇഴജന്തുക്കളുടെയും അണ്ണാൻ പോലുള്ള ജീവികളുടെയും അവസ്ഥ ദാരുണമാണ്. അവയുടെ ജീവന് സംരക്ഷണം നൽകാനാണ് സർക്കാർ ഇത്തരമൊരു നീക്കം സ്വീകരിച്ചിരിക്കുന്നത്. ജീവികളെ നിരീക്ഷിക്കാനായി പാലത്തിനടുത്ത് സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button