ചെന്നൈ: വണ്ണിയാർ സമുദായത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം കനക്കുന്നു. പിഎംകെയുടെ നേതൃത്വത്തിലാണ് സമരം അലയടിക്കുന്നത്. ബസുകളും ട്രെയിനും പ്രതിഷേധക്കാർ തടയുകയുണ്ടായി. അനന്തപുരി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാർ സംസ്ഥാനമൊട്ടാകെ റെയിൽവേ ലൈനുകൾ ഉപരോധിക്കുകയും ചെയ്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചിരിക്കുന്നു. സര്‍ക്കാര്‍ ജോലികളില്‍ വണ്ണിയാർ സമുദായത്തിന് പ്രത്യേകമായി 20 ശതമാനം സംവരണം വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം ഉയർന്നിരിക്കുന്നത്.
Post Your Comments