ന്യൂഡൽഹി : ആരോഗ്യ മേഖലയിൽ അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യത്തെ മലേറിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ആഗോള മലേറിയ റിപ്പോർട്ടിലാണ് ആരോഗ്യമേഖലയിലെ ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്നത്.
Read Also : ഇയര്‍ ഇന്‍ റിവ്യൂ 2020 : ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഇവരെ
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ കുറവാണ് മലേറിയ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2000 ൽ 20 മില്യൺ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2019 ൽ 5.6 മില്യൺ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ മലേറിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ വലിയ പങ്കാണ് ഇന്ത്യയ്ക്കുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ൽ 229 മില്യണായിരുന്നു ലോകത്തെ മലേറിയ കേസുകൾ. 4,09,000 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. 2018 ൽ 4,11,000 പേരാണ് മലേറിയ ബാധിച്ച് മരിച്ചത്. 2019 ആയപ്പോഴേക്കും മരണ നിരക്കിൽ നേരിയ കുറവ് വന്നിട്ടുണ്ട്. മലേറിയയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞതാണ് ആഗോളതലത്തിൽ കുറവ് രേഖപ്പെടുത്താൻ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments