Latest NewsArticleNewsIndiaWriters' Corner

കട്ടുമുടിക്കാൻ ഇടതു വലതു കൂട്ട്, കേരളം കാക്കാൻ ബിജെപി; വികസനം വാഴട്ടെ, തെളിവുകളിതാ

വീഴട്ടെ അഴിമതി, വാഴട്ടെ വികസനം ; തെളിയിക്കുന്ന ആയിരം തെളിവുകളിതാ...

ഇന്ത്യൻ ജനതയുടെ നന്മയ്ക്കായും സമാധാനത്തിനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും പ്രയത്നിക്കുന്നത് പലപ്പോഴും ജനങ്ങളിലേയ്ക്ക് എത്താറില്ല. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സേവനങ്ങളും പദ്ധതികളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും എത്തി എന്ന് ഉറപ്പാക്കുന്നതിനായി അതിവേഗത്തിലാണ് സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നത്. എന്നാൽ, കേരളത്തിൽ മാത്രം ഇവയൊന്നും വെളിച്ചം കാണാതെ പോകുന്നു. മാറിമാറി വരുന്ന കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സർക്കാരുകൾ ജനങ്ങളെ പറ്റിച്ച് കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും പുകമറ സൃഷ്ടിച്ച് സ്വന്തം നേട്ടമായി ജാള്യമേതുമില്ലാതെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണ് പതിവ്.

പാവപ്പെട്ടവര്‍ക്ക് അനുകൂലമായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ നിരവധി പദ്ധതികളാണുള്ളത്. ഇടനിലക്കാരില്ലാതെ നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ നിങ്ങളിലെത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നാണ് കേരളത്തിലെ നേതാക്കളും ആഹ്വാനം ചെയ്യുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന, വരും കാലങ്ങളിൽ നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്ന നിരവദി ജനക്ഷേമ പദ്ധതികളാണ് ഉള്ളത്. നിലവിൽ സമൂഹത്തിലെ പാവപ്പെട്ടവർക്കുൾപ്പെടെ ഉപകരിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്നത്.

ജീവിതമാർഗമായി കാണാൻ സാധിക്കുന്ന, മുദ്ര ബാങ്ക് യോജന പദ്ധതി നിരവധി ചെറുപ്പക്കാർക്ക് ആണ് പ്രയോജനപ്പെട്ടത്. വ്യവസായ സംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന ജനപ്രീതി നേടി. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആയുഷ്മാന്‍ ഭാരത് എന്ന ചികിത്സ പദ്ധതിയാണ് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കി വരുന്നത്. പാവപ്പെട്ടവരും ഇടത്തരക്കാരുമായ അമ്പതു കോടിയിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ നല്കുന്നത്. ഇന്ത്യയുടെ ആരോഗ്യ മേഖലയെ കുറിച്ചുള്ള വലിയൊരു പരാതി പരിഹരിക്കുന്നതാണ് ഈ പദ്ധതി.

ഇന്ത്യയെ ആഗോള വ്യവസായിക ഉല്പാദന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് രൂപം നൽകി. ജൻധൻ യോജനയിലൂടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉറപ്പുവരുത്തി. സാമ്പത്തിക ബഹിഷ്‌കരണം പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വലിയ വിനാശ കാരണമാണെന്നു മനസിലാക്കിയ പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൻധൻ യോജന ആരംഭിച്ചത്. ഇന്ന് രാജ്യമെമ്പാടും 35 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.

ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ നടപ്പാക്കി.
ലോകാരോഗ്യ സംഘടന പോലും സ്വഛ്ഭാരത് മിഷനെ അഭിനന്ദിക്കുകയും അത് മൂന്നു ലക്ഷം ജീവനുകളെ രക്ഷപ്പെടുത്തും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. യുവജനങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യത്തിന് സ്കിൽ ഇന്ത്യ പദ്ധതി. ഈ പദ്ധതിയിലൂടെ നിരവധി യുവതീ യുവാക്കൾക്കാണ് തൊഴിൽ സാധ്യമായത്.

2022ൽ എല്ലാവർക്കും പാർപ്പിടം പദ്ധതിയിലൂടെ 2 കോടി വീടുകളുടെ നിർമ്മാണം. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട് ഒരുങ്ങുന്ന അമൃത് പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് സർക്കാർ തന്നെ നോക്കി കാണുന്നത്. കർഷകരെ എക്കാലവും ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടുള്ളയാളാണ് പ്രധാനമന്ത്രി. ആയതിനാൽ, കർഷകർക്ക് കുറഞ്ഞ പ്രിമീയത്തോടെ പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിക്ക് തുടക്കം.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്റ്റിവിറ്റിയിലേയ്ക്ക്.
മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം ആരംഭിക്കുക വഴി ഇന്ത്യയെ പ്രധാന മന്ത്രി മോദി അന്താരാഷ്ട്ര നിര്‍മ്മാണത്തിന്റെ ഊര്‍ജ്ജ നിലയമാക്കി മാറ്റി. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് വൺ റാങ്ക് വൺ പെൻഷൻ പദ്ധതി. ഇതിൽനിന്നും ഒരുപടി മുന്നിൽ നിൽക്കുന്നതാണ് യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകാനെന്ന ഉദ്ദേശത്തോടെയുള്ള കൗശൽ വികാസ് യോജന പദ്ധതി.

തൊഴിലുറപ്പ് സ്ത്രീകൾക്ക് വേതനം കൂട്ടി നൽകുന്നതുൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. ലൈഫ് പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് നൈപുണ്യ വികസനം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കുടുതൽ വിഹിതം നൽകിത്തുടങ്ങി. ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം നേരിട്ട് ബാങ്കിലൂടെയാക്കി. അടൽ പെൻഷൻ യോജനയിലൂടെ സാധാരണ തൊഴിലാളികൾക്കും പെൻഷൻ ആനുകൂല്യം.

മോദിയുടെ വിദേശ നയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യഥാര്‍ത്ഥ സാധ്യതയും പങ്കും വ്യക്തമാക്കുന്നതാണ്. പ്രവാസി തൊഴിലാളികൾക്കായി മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന പദ്ധതി ആരംഭിച്ചു. ഈ മുന്നേറ്റത്തിന്റെ സ്വാധീനവും വ്യാപ്തിയും ചരിത്രമായി.  ദേശീയ പെൻഷൻ പദ്ധതി നിക്ഷേപത്തിന് നികുതി ഇളവ് അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ ഇതു വരെ പിന്തുടര്‍ന്നു വന്ന പരമ്പാരഗത പാതകളില്‍ നിന്നു മാറി മണ്ണിന്റെ ആരോഗ്യ കാര്‍ഡ്, മികച്ച ഇ – എന്‍ എ എം വിപണികള്‍, ജലസേചനത്തിനു നൂതന സംവിധാനങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് മോദി ഊന്നല്‍ നല്കി. എല്ലാ കൃഷിയിടങ്ങളിലും ജലം എത്തിക്കാൻ ലക്ഷം വീട് കൃഷി ജലസേചന യോജന.

പ്രോവിഡന്റ് ഫണ്ട് ഇൻഷ്വറൻസ് തുക 3.6 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി ഉയർത്തി. സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തില്‍ ഇതര പിന്നാക്ക സമുദായത്തില്‍ പെട്ടതായിരുന്നു പ്രധാനമന്ത്രിയുടെ കുടുംബം. അതുകൊണ്ട് തന്നെ അവഗണിക്കപ്പെടുന്നവരെ എന്നും ചേർത്തുനിർത്തുവാനുള്ള ഒരു മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന്റെ തെളിവുകൾ നിരവധിയുണ്ട്. ദളിതർക്കും താഴ്ന്ന വരുമാനക്കാർക്കും ഐ ഐ റ്റികളിൽ ഫീസ് ഇല്ലാതെ പഠനം സാധ്യമാക്കി കൊണ്ടുള്ള സർക്കാരിന്റെ നടപടി അതിലൊന്ന് മാത്രം.

മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം ആരംഭിക്കുക വഴി ഇന്ത്യയെ പ്രധാന മന്ത്രി മോദി അന്താരാഷ്ട്ര നിര്‍മ്മാണത്തിന്റെ ഊര്‍ജ്ജ നിലയമാക്കി മാറ്റി. ഈ പരിശ്രമങ്ങള്‍ വിപ്ലവകരമായ ഫലങ്ങളിലേയ്ക്കാണ് രാജ്യത്തെ നയിച്ചത്. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രത്യേക പരിഗണനയാണ് ലഭിച്ചത്.

ഭരണ പരിഷ്‌കാരങ്ങളിലൂടെ ശ്രീ മോദി പരിഗണന നല്കിയത് പൗര നീതിക്കാണ്. ഗുജറാത്തില്‍ അദ്ദേഹം സായാഹ്ന കോടതികള്‍ രൂപീകരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കി. കേന്ദ്രത്തില്‍ അദ്ദേഹം പ്രഗതി (പ്രോ ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍) വഴി വികസനം മുരടിപ്പിച്ച് മുടങ്ങി കിടക്കുന്ന പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കി.

സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജന. നിരവധി പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയാണിത്.

ജനങ്ങളുടെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പദ്ധതിയിൽ 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. വാര്‍ഷിക പ്രീമിയം 330 രൂപയാണ്. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ഇത് വഴി ലഭിക്കും. എന്നാൽ ഓരോ വര്‍ഷവും പദ്ധതി പുതുക്കണം.

മോദി സർക്കാർ ആരംഭിച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര. എട്ടുവർഷവും ഏഴ് മാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചു കിട്ടുന്ന ആകർഷകമായ നിക്ഷേപപദ്ധതിയാണിത്. കേന്ദ്രസർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്മാൾ സേവിംഗ്സ് പോസ്റ്റ് ഓഫീസുകളിലൂടെ സേവിംഗ്സ് ബോണ്ടുകളായി വിറ്റഴിക്കപ്പെടുന്ന ഇവ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടര വർഷത്തിനകം നിക്ഷേപത്തുകയും അതിന്റെ അതുവരെയുള്ള പലിശയും തിരിച്ചുനേടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button