ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 4,87,807 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,35,69,400 ആയി ഉയർന്നിരിക്കുകയാണ്. കൊറോണ വൈറസ് രോഗബാധയെ തുടർന്ന് 14,73,405 പേരാണ് ലോകത്ത് മരിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഒരു കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത് . രോഗമുക്തി നേടിയവരുടെ എണ്ണം 82 ലക്ഷം കടന്നു.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 95 ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4,46,952 പേരാണ് ചികിത്സയിലുള്ളത് . മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 63 ലക്ഷത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . 1,73,165 പേരാണ് ബ്രസീലില്‍ മരിച്ചത് .
Post Your Comments