ന്യൂഡൽഹി : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ.
Read Also : പുതിയ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു
ഡിസംബര്‍ പതിനൊന്നിന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.അതേസമയം കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി തുടങ്ങാനും ഐഎംഎ തീരുമാനിച്ചു.
Post Your Comments