ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്നം മറികടക്കുന്നതിനായി രണ്ട് പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം കുറിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പേള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സ്കൂളുകള്‍. വുഖൈറിലാണ് രണ്ട് സ്കൂളുകളും സ്ഥാപിക്കുന്നത്. ഇതിനായുള്ള അനുമതി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയതായും സ്കൂള്‍ നിര്‍മ്മാണം നടന്നുവരികയാണെന്നും അംബാസഡര്‍ പറഞ്ഞു.
Post Your Comments