Latest NewsIndia

ഉത്തര്‍ പ്രദേശിനെ ‘എക്സ്‌പ്രസ് പ്രദേശാ’യി മാറ്റി; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വരാണസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ഉദ്ഘാടനം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

യോഗിയുടെ കീഴില്‍ ഉത്തര്‍പ്രദേശ് ‘എക്സ്‌പ്രസ് പ്രദേശ്’ ആയി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരണാസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാണസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ഉദ്ഘാടനം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തുടര്‍ന്ന് പ്രദേശത്തെ വികസന പ്രവര്‍ത്തികള്‍ ഓരോന്ന് എടുത്ത് പറഞ്ഞ് സംസാരിക്കവെയാണ് ഉത്തര്‍പ്രദേശിലുണ്ടായ വികസനത്തിന് കാരണം യോഗിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. 2017ല്‍ ഉത്തര്‍പ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ യോഗിജി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വര്‍ധിച്ചു.

ഇന്ന് യുപി അറിയിപ്പെടുന്നത് എക്‌സ്പ്രസ് പ്രദേശ് എന്നാണ്- പ്രധാനമന്ത്രി പറഞ്ഞു. റോഡ് ഉദ്ഘാടനത്തിനായി ഖജുരിയില്‍ നടന്ന ചടങ്ങില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്തിരുന്നു. “ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത റോഡ് പ്രയാഗ് രാജിലെയും കാശിയിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

read also: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സുമായി ബന്ധപ്പെട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് സ്വ​പ്ന​യും സ​രി​ത്തും കോടതിയില്‍

കാശി -പ്രയാഗ് രാജ് യാത്ര ചെയ്യുന്നവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടുന്നത് പ്രശ്‌നം അവസാനിപ്പിക്കുക മാത്രമല്ല അത് കുഭമേളയുടെ സമയത്ത് ഗുണം ചെയ്യുമെന്നും “പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button