Latest NewsNewsIndia

സോഷ്യല്‍ മീഡിയ പരിചയം ; യുവാവിനെ കാണാന്‍ 16-കാരി പെണ്‍കുട്ടി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി

പെണ്‍കുട്ടി കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി മധ്യപ്രദേശിലുള്ള യുവാവുമായി പരിചയത്തിലാണ്

ഭോപ്പാല്‍ : നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് 16 വയസുകാരി ഇന്ത്യയിലെത്തി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 20 വയസുള്ള യുവാവിനെ തേടിയാണ് പെണ്‍കുട്ടി അതിര്‍ത്തി കടന്നെത്തിയത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവില്‍ താമസിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി മധ്യപ്രദേശിലുള്ള യുവാവുമായി പരിചയത്തിലാണ്. ഒടുവിലാണ് യുവാവിനെ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

വിമാന മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് ബസുകളില്‍ കയറി പല നഗരങ്ങളും ചുറ്റിയാണ് മധ്യപ്രദേശില്‍ എത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെ പെണ്‍കുട്ടി വന്ന വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button