KeralaLatest NewsNews

വിജിലന്‍സ് റെയ്ഡ് : കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ: വിജിലന്‍സ് റെയ്ഡ് ,കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ധനമന്ത്രി തോമസ് ഐസക് . ചട്ടപ്രകാരമല്ലാതെ റെയ്ഡിന് വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ ശാഖകളില്‍ കയറ്റരുതെന്ന നിര്‍ദേശം അദ്ദേഹം കെ എസ് എഫ് ഇ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കെ എസ് എഫ് ഇ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെ എസ് എഫ് ഇ അധികൃതര്‍ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കര്‍ക്കശ നിലപാട് മന്ത്രി എടുത്തത്.

Read Also : ഉപഭോക്താക്കള്‍ക്ക് കെഎസ്എഫിയിലുള്ള വിശ്വാസം നഷ്ടമാകുന്നു : റെയ്ഡില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പെട്ടെന്നും കൂട്ടത്തോടെയുമുളള ഇത്തരം റെയ്ഡുകള്‍ കെ എസ് എഫ് ഇയുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന ആകാം. എന്നാല്‍ അത് കെ എസ് എഫ് ഇ മാനേജ്‌മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

റെയ്ഡ് വിവരങ്ങള്‍ അനൗദ്യോഗികമായി ചോര്‍ത്തിയത് കെ എസ് എഫ് ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ച് കെ എസ് എഫ് ഇ നല്‍കിയ റിപ്പോര്‍ട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button