Latest NewsIndiaNews

ഖാലിസ്ഥാനികൾക്ക് വേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ; കർഷകർക്കിടയിലെ നുഴഞ്ഞുകയറ്റക്കാർ ചെയ്യുന്നത് ഇതൊക്കെ

രാജ്യവിരുദ്ധ പ്രസ്താവനകളുമായി ഖാലിസ്ഥാനികൾ

കർഷക പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് കലാപങ്ങളുടെ ആസൂത്രണമാണ്. കർഷകരുടെ സമരത്തിൽ ഖാലിസ്ഥാനികളും തീവ്ര ഇടതു അനുകൂലികളും നിരന്നതോടെ വർഗീയ പ്രചാരണങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കർഷകർക്ക് ആനുകൂല്യം നേടിക്കൊടുക്കാനാണ് കൂടെ നിൽക്കുന്നതെന്ന് വാദിക്കുന്ന അവർ അക്ഷരാർത്ഥത്തിൽ കർഷകർക്ക് ദ്രോഹമാണ് ചെയ്യുന്നത്.

വർഗീയ പ്രചാരണങ്ങളും, രാജ്യദ്രോഹമുദ്രാവാക്യങ്ങളുമാണ് ഇക്കൂട്ടർ സമരത്തിലുടനീളം ഉയർത്തിയത്. . പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കിടയിൽ, ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹമുദ്രാവാക്യങ്ങളുമായി ഇക്കൂട്ടർ രംഗത്തെത്തിയത്.

ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഓര്‍മിപ്പിച്ച് കൊണ്ട്, അതേ മാതൃകയിൽ മോദിയേയും കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് ഇവർ നടത്തുന്നത്. ഞങ്ങൾ ഭാരത് മാതാ കി ജയ് എന്ന് പറയില്ല. അത് പറയാൻ മോദിയും ഭാഗവതും ഉണ്ട്. ഞങ്ങൾ അള്ളാഹു അക്ബറും ഹല്ലേല്ലൂയയും മാത്രമേ പറയുകയുള്ളുവെന്ന് ഇവർ പറയുന്നു.

ഇന്ദിരാഗാന്ധിയേയും, ജനറൽ വൈദ്യയേയും ഒരു പാഠം പഠിപ്പിച്ചു. ഞങ്ങൾ മോദിയെയും ഒരു പാഠം പഠിപ്പിക്കും. ഒന്നുകിൽ ഇന്ന് അല്ലെങ്കിൽ നാളെ. ലാത്തിചാർജിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ അറിയാമെന്നും ഇയാളെ ഒരു പാഠം പഠിപ്പിക്കുമെന്നും തുടങ്ങിയ ഭീഷണി കലർന്ന മുദ്രാവാക്യങ്ങളും ഇവർ നടത്തി. സമരക്കാര്‍ക്കിടയിലെ ഇത്തരം രാജ്യവിരുദ്ധ ശക്തികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button