ന്യൂഡല്‍ഹി : ചില തെറ്റിദ്ധാരണകള്‍ മൂലമാണ് കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഭരണ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ചര്‍ച്ചകള്‍ നടക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും തെറ്റിദ്ധാരണകള്‍ മൂലമാണ് പ്രതിഷേധം നടക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ഡല്‍ഹിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നു. ഡിസംബര്‍ 3ന് ചര്‍ച്ച നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം കര്‍ഷകര്‍ നിരസിക്കുകയും ചെയ്തു. പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും 32 ഓളം കര്‍ഷക സംഘടനകള്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി അതിര്‍ത്തി പ്രദേശങ്ങളില്‍ ഒത്തുകൂടി പ്രതിഷേധം നടത്തുന്നു.
2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റെ ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
Post Your Comments