കര്‍ഷക പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോർട്ടുക്കൾ പറയുന്നത്.
Post Your Comments