ന്യൂഡൽഹി : കോവിഡ് വാക്‌സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതാണെന്ന് ആനന്ദ് ശർമ്മ പറഞ്ഞു.
Read Also : ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടന് ജയം
കഴിഞ്ഞ ദിവസമാണ് വാക്‌സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സൈഡസ് കാഡില എന്നീ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചത്. കർഷക പ്രതിഷേധത്തിനിടെ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രശംസ.
ഗവേഷണ കേന്ദ്രങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വാക്‌സിൻ ഗവേഷകർക്കുള്ള അംഗീകാരമാണെന്ന് ആനന്ദ് ശർമ്മ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതാണ് അദ്ദേഹത്തിന്റെ നടപടി. ഇത് രാജ്യത്തിന് ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നതാണെന്നും ആനന്ദ് ശർമ്മ ട്വീറ്റ് ചെയ്തു.
Post Your Comments