Latest NewsKeralaCinemaNewsEntertainment

കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാള്‍ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചിന്താഗതി : മഞ്ജു സുനിച്ചന്‍

ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് മഞ്ജു സുനിച്ചന്‍. സിനിമ സീരിയൽ രംഗത്ത് സജീവമായ മഞ്ജു നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവങ്ങൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ടെലിവിഷനില്‍ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് വളരെ പ്രശസ്തനായ ഒരു നടന്റെ ഭാഗത്ത് നിന്നുമുണ്ടായ അനുഭവമാണ് താരം തുറന്നു പറഞ്ഞത്.

Read Also : മറഡോണയുടെ മരണം : പേഴ്‌സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം

തന്റെ ഭർത്താവായി അഭിനയിക്കാൻ ആ നടന് താത്പര്യമില്ലാത്തതിന് കാരണം കറുത്തു തടിച്ചതായത് ആയിരുന്നുവെന്നും മഞ്ജു പറയുന്നു

”ആ പ്രോജക്റ്റിൽ എന്റെ ഭര്‍ത്താവിന്റെ വേഷമായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചത്. എന്നാല്‍ ഞാനെങ്ങനെ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്.

അതിനെന്താ കാരണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ എന്നായിരുന്നു അയാളുടെ മറുപടി. പ്രണയ വിവാഹമാണെങ്കില്‍ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കില്‍ മഞ്ജുവിന്റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാള്‍ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കില്‍ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും.

പക്ഷെ എനിക്ക് തോന്നിയത് എന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ്. സിനിമയില്‍ സീനിയര്‍ നടന്‍മാരായ സിദ്ദിഖ്, ബൈജു, ബാബുരാജ് എന്നിവരുടെ ഭാര്യയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. കാരണം അവര്‍ക്ക് അഭിനയിക്കാനറിയാം. അവര്‍ അവര്‍ക്ക് ലഭിക്കുന്ന സഹതാരത്തിന്റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവര്‍ക്ക് ആ നടിയോട് ബഹുമാനമുണ്ട്. അവരുടെ കഴിവില്‍ വിശ്വാസവുമുണ്ടെന്നും” മഞ്ജു പറഞ്ഞു

 

 

 

shortlink

Post Your Comments


Back to top button