Latest NewsNewsIndia

രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള പുക പരിശോധന സര്‍ട്ടിഫിക്കറ്റ്

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ– പിയുസി) കൊണ്ടുവരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിക്കുകയുണ്ടായി. പ്രധാന വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡും വാഹനങ്ങൾക്കായി രൂപപ്പെടുത്തുമെന്നും സൂചനയുണ്ട്. പിയുസി ഡേറ്റ ബേസും ദേശീയ രജിസ്റ്ററും ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

വാഹന ഉടമകൾക്ക് എസ്എംഎസ് ആയി വിവരങ്ങൾ കൈമാറുന്നതും പരിഗണനയിലുണ്ട്. സെൻട്രൽ മോട്ടർ വെഹിക്കിൾ റൂൾസിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിക്കുകയുണ്ടായി. വിഷയത്തിൽ നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.

ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തനൊരുങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button