Latest NewsUAENewsGulf

യു.എ.ഇയില്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കാൻ നീക്കം

യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവർക്കെതിരെ ജനുവരി ആദ്യം മുതൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്രാലയം ആശയവിനിമയം ആരംഭിച്ചു.

രണ്ടു തവണ നീട്ടിയ പൊതുമാപ്പ് ഡിസംബർ അവസാനത്തോടെ തീരും. ഇനി പൊതുമാപ്പ് നീട്ടുമെന്ന പ്രതീക്ഷ ആർക്കും വേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് യു.എ.ഇ അധികൃതർ നൽകുന്നത്. നിയമവിരുദ്ധമായി യു.എ.ഇയിൽ തങ്ങുന്നവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ജനുവരിയോടെ ഊർജ്ജിതമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button