Latest NewsKeralaNews

ധനമന്ത്രിക്കെതിരെ നിലപാട് ശക്തമാക്കി ബി ജെ പി.

ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി ആരോപിച്ചു. കെഎസ് എഫ് ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സർക്കാർ പുറത്ത് വിടാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സർക്കാർ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തിൽ നിന്നും മനസിലാകുന്നത്. ധനമന്ത്രിയുടെ പരസ്യ വിമർശനം മുഖ്യമന്ത്രിക്ക് എതിരാണെന്നും എന്ത് വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button