ജിദ്ദ: ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തേയും ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്. എന്നാൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ സൗദി അറേബ്യ തള്ളിക്കളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമാധാനത്തിനും വികസനത്തിനും തീവ്രവാദത്തിനെതിരെയുള്ള ഏകോപനം’ എന്ന വിഷയത്തില്‍ ഒ ഐ .സി വിദേശകാര്യ മന്ത്രിമാരുടെ ദ്വദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനവും ഉള്‍ക്കൊള്ളലും സഹിഷ്ണുതയും മാന്യമായ സഹവര്‍ത്തിത്വവും വളര്‍ത്താനാണ് സൗദി എന്നും അഭിലഷിക്കുന്നത്.
സമാധാനം, അനുകമ്പ, സമത്വം, നീതി, മാനവികത എന്നിവയാണ് ഉത്തമ ഇസ്ലാമിക മൂല്യങ്ങള്‍. അവയാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. നാഗരികതകള്‍, സംസ്കാരങ്ങള്‍, മതങ്ങള്‍ എന്നിവക്കിടയില്‍ ധാരണയും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനും മിതത്വം, സഹിഷ്ണുത എന്നിവ സമൂഹത്തില്‍ വളര്‍ത്തുന്നതിനുമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.
അതേസമയം ഫലസ്തീന് പ്രശ്നത്തെ ഒന്നാമത്തെ പ്രശ്നമായാണ് സൗദി അറേബ്യ കാണുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീന് വിഷയത്തില്‍ സൗദിക്ക് ഉറച്ച നിലപാടുണ്ട്. ഫലസ്തീന് ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കന്‍ ജറൂസലമിനോടൊപ്പം തലസ്ഥാനമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ പിന്തുണക്കുന്നു. സിറിയ, ലിബിയ, യമന്‍, അഫ്ഗാനിസ്താന് എന്നിവിടങ്ങളിലെ പ്രതിസന്ധികള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനും സ്ഥിരതയും സമാധാനവുമുണ്ടാക്കുന്നതിനും രാജ്യം നിലകൊള്ളുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ജി20 ഉച്ചകോടിയില്‍ ഒ.ഐ.സി അംഗ രാജ്യങ്ങളിലെ ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഒ.ഐ.സി ആസ്ഥാനത്തിന് സ്ഥലം സംഭാവന ചെയ്യാനും അനുയോജ്യമായ കെട്ടിടം പണിയാനും സൗദി അറേബ്യക്ക് പദ്ധതിയുണ്ടെന്ന് മന്ത്രി പ്രഖ്യാപിച്ചു. അംഗരാജ്യങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളുടെ ഒ.ഐ.സി കുടിശ്ശിക 2019 വരെയുള്ളത് നല്‍കാനും പദ്ധതിയുണ്ട്. ഇസ്ലാമിക രാജ്യങ്ങള്‍ നേരിടുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ വെല്ലുവിളികളെ നേരിടാനും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സജീവമാകുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. അതിലൂടെ അന്താരാഷ്ട്ര രംഗത്ത് പ്രധാന പങ്കുവഹിക്കാന്‍ കഴിയും.
Read Also: സൗദി അറേബ്യയുടെ ചില ഇടങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ച
സുസ്ഥിര വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും അംഗരാജ്യങ്ങളുടെ പ്രശ്നങ്ങള്‍ ഫലപ്രദമായി അഭിസംബോധന ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രിപറഞ്ഞു. എന്നാൽ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും ലോകം അനുഭവിക്കുന്ന വലിയ വിപത്തായി മാറിയ സമയത്താണ് നാം ഒരുമിച്ചുകൂടിയതെന്ന് മന്ത്രി വ്യക്തമാക്കി. ഇസ്ലാമിലേക്കാണ് അതിനെ ചേര്‍ക്കുന്നത്. ഇസ്ലാം ഇതില്‍നിന്നെല്ലാം നിരപരാധിയാണ്. ഭീകരത, ആക്രമണം, തീവ്രവാദം, അസഹിഷ്ണുത എന്നിവ നിരസിക്കുന്നതാണ് ഇസ്ലാമിെന്റ ഉള്ളടക്കവും നിര്‍ദേശങ്ങളും.
മിതത്വം, സഹവര്‍ത്തിത്വം, സമാധാനം, സഹിഷ്ണുത തുടങ്ങിയ ഉന്നതമായ മൂല്യങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. ഭീകരതയെ ചെറുക്കല്‍ ഒന്നാമത്തെ പ്രശ്നമാണ്. ഇസ്ലാമിെന്റ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും ഉയര്‍ത്തിക്കാട്ടാനും സൗദി അറേബ്യ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനായി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. തീവ്രവാദ ചിന്തകളെ നേരിടാന്‍ ആഗോള കേന്ദ്രം സ്ഥാപിച്ചു. ഭീകരതയെ ചെറുക്കുന്നതിനും ഇസ്ലാമിക സൈനിക സംഖ്യമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments