Latest NewsKeralaNews

ആർഎംപി-കോണ്‍ഗ്രസ് തർക്കം ശക്തമായി തുടരുന്നു

 

കോഴിക്കോട്: വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനെ ചൊല്ലിയുള്ള ആര്‍എംപി കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായി തുടരുന്നു. കോണ്‍ഗ്രസ്- ആര്‍എംപി നേതൃത്വം പലവട്ടം ചര്‍ച്ച നടത്തിയിട്ടും കല്ലാമല പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. യുഡിഎഫും ആര്‍എംപിയും ഉള്‍പ്പെടുന്ന ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി സുഗതന്‍ മാസ്റ്ററും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയകുമാറും പ്രചാരം തുടരുകയാണ്. തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ അത് സൗഹൃദ മത്സരത്തിലേക്ക് നീങ്ങിയേക്കും.

<p>സിപിഎം തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ആര്‍എംപിക്ക് വോട്ട് ചെയ്യുമെന്ന് ആര്‍എംപി നേതാവ് കെക രമ പറഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കം അവരാണ് പരിഹരിക്കേണ്ടത്. സിപിഎം ജയിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. സിപിഎം ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ ആര്‍എംപിക്ക് വോട്ട് ചെയ്യുമെന്നും കെക രമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button