Latest NewsCricketNewsCrime

പാ​ക് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ബാ​ബ​ർ അ​സ​മി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണവുമായി യുവതി

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ബാ​ബ​ർ അ​സ​മി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി യു​വ​തി രംഗത്ത് എത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷമാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബാ​ബ​ര്‍ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിക്കുകയായിരുന്നുവെന്ന് യു​വ​തി ആരോപണം ഉന്നയിക്കുകയാണ്.

2010ലാ​ണ് ബാ​ബ​ര്‍ ത​ന്നെ കാ​ണു​ന്ന​തും വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​തെ​ന്നും യു​വ​തി പ​റ​യു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ താ​ൻ ഗ​ര്‍​ഭി​ണി​യാ​യ വി​വ​രം അ​റി​ഞ്ഞ​തോ​ടെ ബാ​ബ​ര്‍ ത​ന്നെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി പറഞ്ഞു. ക്രി​ക്ക​റ്റി​ൽ സൂ​പ്പ​ർ താ​ര​മാ​യ​തോ​ടെ ബാ​ബ​ർ ത​ന്നെ മ​റ​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ബാ​ബ​ർ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെയ്‌തെന്നും യു​വ​തി പ​രാ​തി​യി​ൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button