Latest NewsKeralaNews

കെഎസ്എഫ്ഇ യിലെ ക്രമക്കേട്; മുഖ്യമന്ത്രി മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് വ്യാപക ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്എഫ് ഇയിലെ അഴിമതിയിൽ അന്വേഷിക്കുമ്പോൾ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button