Latest NewsKeralaNews

കെഎസ്എഫ്ഇ ക്രമക്കേട്; തുടർനടപടികൾ ഉടൻ ഇല്ല

സംസ്ഥാനത്ത് കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ തുടർനടപടികൾ ഉടൻ ഇല്ല. വിജിലൻസിന് സർക്കാരിന്റെ നിർദേശം ലഭിച്ചതായി സൂചനകൾ ഉണ്ട്. വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

വിജിലൻസ് റെയ്ഡ് നടത്തിയതിൽ ധനമന്ത്രി തോമസ് ഐസക് കടുത്ത അതൃപ്തി നേരെത്തെ പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ വിവരം അറിയേണ്ടത്. വിജിലന്‍സിന്‍റെ വീഴ്ചകള്‍ സര്‍ക്കാര്‍ പരിശോധിക്കും. റെയ്ഡിനെ കുറിച്ച് ആഭ്യന്തര വകുപ്പ് തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button