
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 736 പേര് രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 137,203 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തുകയുണ്ടായത്. യുഎഇയില്‍ ഇതുവരെ 167,753 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 154,185 പേരും രോഗമുക്തരായി. 570 മരണങ്ങള് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 12,998 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 1.66 കോടിയിലധികം കൊറോണ വൈറസ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് റിപ്പോർട്ട് ചെയ്തത്.
Post Your Comments