ആലപ്പുഴ : ബിജെപിക്കാരെ സഹായിക്കാനാണ് വിജിലന്‍സിലെ ചിലര്‍ കെഎസ്എഫ്ഇ റെയ്ഡ് നടത്തിയതെന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വിജിലന്‍സിലും ഞങ്ങളുടെ ആളുകളാണെന്നാണ് പറയുന്നതെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് ധനമന്ത്രി തോമസ് ഐസക് നടത്തുന്നത്. തന്റെ വകുപ്പില്‍ നടക്കുന്ന എല്ലാ അഴിമതി കേസുകളും തോമസ് ഐസക് അട്ടിമറിക്കുകയാണ്. ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് തോമസ് ഐസക് ചെയ്തത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. ചിട്ടി തട്ടിപ്പിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് തോമസ് ഐസക് സ്വീകരിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണ്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന കൈക്കോടാലിയാണ് തോമസ് ഐസക്കെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കാരനായ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. അഴിമതിക്കാര്‍ക്ക് എന്ത് മാന്യതയാണുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Post Your Comments