Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹത്തിലെ സുരക്ഷാ സംവിധാനം സൈന്യത്തിനും സ്വന്തമാകുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹത്തിലെ സുരക്ഷാ സംവിധാനം സൈന്യത്തിനും സ്വന്തമാകുന്നു . സൈന്യം വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതോടെ അതിര്‍ത്തികടത്തി ഭീകരരെ ഇന്ത്യയിലേക്ക് വിടാനുളള പാകിസ്ഥാന്റെ പദ്ധതികളൊന്നും വിജയിക്കുന്നില്ല. എല്ലാം മണത്തറിയുന്ന ഇന്ത്യന്‍ സൈന്യം അതെല്ലാം മുളയിലേ പരാജയപ്പെടുത്തുകയാണ്. ഡ്രോണുകളുടെ സഹായത്തോടെ ഭീകരരെ അതിര്‍ത്തികടത്താനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാനും ആവുമോ എന്നതാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നോട്ടം. അതിനുളള ശ്രമവും അവര്‍ തുടങ്ങിയിട്ടുണ്ട്.

Read Also : ഇന്ത്യൻ ആർമിക്ക് ഡ്രോണ്‍വേധ സംവിധാനം എത്തിക്കാനൊരുങ്ങി പ്രതിരോധമന്ത്രാലയം

കഴിഞ്ഞ ദിവസം ജമ്മുവിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തിയിരുന്ന പാകിസ്ഥാന്റെ ഡ്രോണിനെ അതിര്‍ത്തി രക്ഷാ സൈന്യം തുരത്തിയിരുന്നു. സൈന്യം വെടിവച്ചപ്പോള്‍ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. നേരത്തേയും ഡ്രോണുകള്‍ക്ക് സമാനമായ പറക്കുന്ന വസ്തുക്കള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. രാജ്യത്തെ ഡ്രോണുപയോഗിച്ചുളള ആക്രമങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനും ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാനുമാണ് പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിത ഡ്രോണുകളെ കൂടുതലും ഉപയോഗിക്കുന്നത്. ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ക്ക് പത്തുകിലോയാേളം ആയുധങ്ങളും മയക്കുമരുന്നുകളും വഹിക്കാന്‍ കഴിയും.

എന്നാല്‍, ഇനി പാകിസ്ഥാന്റെ അത്തരം നീക്കങ്ങളും വിലപ്പോകില്ല. തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണ്‍വേധ സംവിധാനം സൈന്യത്തില്‍ ഉടന്‍ ലഭ്യമാകും. ഇതിലൂടെ കിലോമീറ്ററുകള്‍ അകലെ നിന്നുതന്നെ ശത്രുക്കളുടെ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും തകര്‍ക്കാനും സൈന്യത്തിന് കഴിയും. നിലവില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലും വസതിയിലും ഡ്രോണ്‍ വേധ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ ആയിരുന്നു ഡ്രോണ്‍വേധ സംവിധാനം വികസിപ്പിച്ചെടുത്തത്. സൈന്യത്തിനുവേണ്ട ഡ്രോണ്‍വേധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഡി ആര്‍ ഡി ഒ മേധാവി സൈനിക മേധാവികള്‍ക്ക് കത്തെഴുതും എന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രാേണ്‍വേധ സംവിധാനം രാജ്യത്ത് ഉപയോഗിച്ച് തുടങ്ങിയത്. ലേസറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. ഡ്രോണ്‍ ഉപയോഗിച്ചുളള ഏതുതരത്തിലുളള ആക്രമണങ്ങളെയും ഞൊടിയിടയ്ക്കുളളില്‍ തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. മൈക്രോ ഡ്രോണുകളെ പോലും മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി നിഷ്‌ക്രിയമാക്കാന്‍ ഇതിലൂടെ കഴിയും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ സുരക്ഷയൊരുക്കാനും ഈ ഡ്രോണ്‍വേധ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button