Latest NewsCricketNewsSports

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ വിജയലക്ഷ്യം

ഇന്ത്യ വിസിസ് ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുഴുവന്‍ കരുത്തും പുറത്തെടുത്ത് ഓസീസ് തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 390 ആയി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 62 പന്തിൽനിന്ന് സെഞ്ചുറി തികച്ച സ്മിത്തിന്റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ ഇന്നിങ്‌സുകളും ഓസീസിന് അനായാസേന 390 കൈപിടിയിലാക്കാനായി. ഇന്ത്യൻ നിരയിൽ ബോൾ ചെയ്ത ഏഴു പേരും ഓവറിൽ ശരാശരി ആറു റൺസിനു മുകളിൽ വഴങ്ങിയതും ഇന്ത്യയെ കൂടുതല്‍ പരിക്കേല്‍പ്പിച്ചു. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്ത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button