Latest NewsNewsIndia

ഇനിമുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായ നൽകുന്നത് മണ്‍കപ്പില്‍

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ മണ്‍കപ്പില്‍ ചായ നൽകും. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ മണ്‍കപ്പിലാണ് നിലവിൽ ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു.

മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. വടക്കു പടിഞ്ഞാറൻ റെയിൽവേക്ക് കീഴിൽ പുതുതായി വൈദ്യുതീകരിച്ച ധിഗവാര- ബന്ദിക്കൂയ് സെക്ഷന്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

shortlink

Post Your Comments


Back to top button