Latest NewsNewsIndia

കർഷക പ്രക്ഷോഭം; പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

ഡൽഹി; കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് അമിത് ഷാ. ഡിസംബർ മൂന്നിന് മുൻപ് വേണമെങ്കിലും ചർച്ചയാകാമെന്നും കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധം അനുവദിച്ച സ്ഥലങ്ങളിൽ മാത്രമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. എന്നാല്‍ ബുറാഡിയിൽ പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷക സംഘടനകൾ തീരുമാനം അറിയിച്ചത്.

പൊലീസിന്‍റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയെങ്കിലും അത് അംഗീകരിക്കാതെ ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തന്നെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button