ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 900കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. വാക്‌സിന്‍ വികസിപ്പിക്കാന്‍ തുടങ്ങിയ കോവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിക്ക് തുക കൈമാറുന്നതാണ്.
വാക്‌സിന്‍ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഇത് കൂടുതല്‍ സഹായകമാക്കുന്നതാണ്. വാക്‌സിന്റെ പ്രി ക്ലിനിക്കല്‍, ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാം.
മൂന്ന് ഘട്ടമായാണ് കോവിഡ് സുരക്ഷ പാക്കേജ് നടപ്പാക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി നിലവില്‍ പത്ത് കമ്പനികള്‍ക്കാണ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ വേണ്ടി സഹായം നൽകാൻ ഒരുങ്ങുന്നത്. ഇതില്‍ അഞ്ചെണ്ണം മനുഷ്യ ശരീരത്തില്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.
Post Your Comments