ന്യൂഡല്‍ഹി : ബംഗാളില്‍ ഇടതുസഖ്യം എളുപ്പത്തില്‍ വരില്ല, സഖ്യത്തിന് പച്ചക്കൊടി കാണിക്കാതെ രാഹുല്‍, സോണിയ തീരുമാനിക്കും. തീരുമാനം ഇനിയും വൈകുമെന്നാണ് സൂചന. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതൊക്കെ കക്ഷികളുമായി സഖ്യമുണ്ടാക്കണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സിപിഎമ്മുമായുള്ള സഖ്യം വേണോ എന്ന കാര്യം തീരുമാനിക്കുക സോണിയാ ഗാന്ധിയാണ്. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സോണിയാ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു. ബംഗാള്‍ ഘടകം ഇടതുകക്ഷികളുമായി സഖ്യം വേണമെന്ന ഉറച്ച നിലപാടിലാണ്.
അതേസമയം മമതാ ബാനര്‍ജിയുമായി ഇടഞ്ഞ് നില്‍ക്കാന്‍ സോണിയാ ഗാന്ധിക്ക് താല്‍പര്യമില്ലെന്നാണ് സൂചന. എന്നാല്‍ രാഹുലിന് മമതയെ എതിര്‍ക്കാനാണ് താല്‍പര്യം. പക്ഷേ സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാനില്ലെന്നാണ് രാഹുലിന്റെ തീരുമാനം.
Post Your Comments