Latest NewsNewsIndia

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഉയർത്തി

ന്യൂഡൽഹി : പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഇന്ത്യ പോസ്റ്റ് ഉയർത്തി. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കൾ അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തേണ്ടിവരുമെന്നാണ് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചത്.

”11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തുക” എന്നാണ് ഇന്ത്യ പോസ്റ്റ് സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്.

ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനം സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം 500 രൂപ നിലനിർത്തുന്നില്ലെങ്കിൽ, 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കുറയ്ക്കും. അക്കൗണ്ട് ബാലൻസ് ഇല്ലെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടുമെന്നും ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button