ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവസരങ്ങളുടെ നിരവധി വാതിലുകളാണ് തുറന്നിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യവും, എല്ലാ സര്‍ക്കാറുകളുടെയും വാഗ്ദാനവും അവസാനം നിറവേറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ലാണ് നരേന്ദ്രമോദിയുടെ പ്രതികരണം. നാലുദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.
Read Also: ‘മുഖ്യമന്ത്രിക്കാണോ വട്ട്, അതോ ധനമന്ത്രിക്കോ?‘; ഒളിയമ്പുമായി രമേശ് ചെന്നിത്തല, സർക്കാർ പ്രതിരോധത്തിൽ
എന്നാൽ താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. നിരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ഇതോടെ ഭൂരിഭാഗം കര്‍ഷകരുടെയും പ്രശ്നങ്ങള്‍ അവസാനിക്കും. അവര്‍ക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കും -മോദി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുമായി എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. അതിനുമുമ്പ് കര്‍ഷകരുമായി ചര്‍ച്ച നടത്തണമെങ്കില്‍ പ്രതിഷേധം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് സംഘടിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നാണ് കര്‍ഷകരുടെ പ്രതികരണം.
Post Your Comments