Latest NewsNewsIndiaCrime

മരുമകളെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ അച്ഛൻ കൊലപ്പെടുത്തി

ലക്നൗ : മരുമകളെ പീഡിപ്പിച്ചത് ചോദ്യംചെയ്ത മകനെ അച്ഛൻ വെടിവച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 56കാരനെ പാെലീസ് അറസ്റ്റുചെയ്തു. ഒരുവർഷം മുമ്പായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വിവാഹം നടന്നത്. ഈ മാസം 25ന് കുടുംബാംഗങ്ങൾ എല്ലാവരും ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയിരുന്നു.

അതേസമയം 56- കാരനായ പിതാവും മൂത്തമകന്റെ ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ ഇയാൾ മരുമകളെ പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഭർത്താവും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു.

ഇതോടെ മകനും അമ്മയും ചേർന്ന് അച്ഛനോട് സംഭവത്തെക്കുറിച്ച് ചോദിച്ചു. ഈസമയം ഇളയമകൻ അച്ഛനെ ന്യായീകരിച്ചു. ഇതോടെ കുടുംബത്തിൽ കൂട്ടവഴക്കായി. വഴക്കിനൊടുവിൽ 56-കാരൻ മൂത്തമകന് നേരെ വെടി വെയ്ക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button