കൊച്ചി: കലൂർ സ്വദേശിനിയായ 17 കാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ ആരംഭിക്കുമെന്ന് അറിയിക്കുകയുണ്ടായി. സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷായാണ് കേസിലെ പ്രതി. നേരത്തെ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി സഫർഷാ ഇപ്പോൾ കാക്കനാട് ജയിലിൽ റിമാൻഡിലാണ് കഴിയുന്നത്. 2019 ജനുവരി ഏഴിനാണ് കേസിനാസ്പദമായ ക്രൂര സംഭവം ഉണ്ടായത്. കലൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഗോപികയെ സ്‌കൂളിൽ നിന്ന് വിളിച്ചിറക്കി കാമുകനായ സഫർഷാ വാൽപ്പാറയിലേക്കു കൊണ്ട് പോകുകയായിരുന്നു ഉണ്ടായത്. നഗരത്തിലെ സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷാ സർവീസിന് കൊണ്ട് വന്ന കാറിലാണ് ഗോപികയെയും കൊണ്ട് വാൽപ്പാറയിൽ പോയത്. തുടർന്ന്, തന്റെ കാർ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഉടമയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിൽ കാർ വാൽപ്പാറയിലേക്കു പോയെന്നു കണ്ടെത്തിയതോടെ തമിഴ്നാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് കാർ വാൽപ്പാറയിൽ വച്ച് തമിഴ്‌നാട് പോലീസ് കണ്ടെത്തുകയുണ്ടായി. ഇതിനിടെ കാട്ടിൽ വെച്ച് സഫർഷാ ഗോപികയെ കൊലപ്പെടുത്തിയിരുന്നു. ഗോപികയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു പ്രതി ശ്രമിച്ചത്. ഗോപികയെ കാട്ടിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേരളാപോലീസും തമിഴ്നാട് പോലീസും ഒന്നിച്ചു നടത്തിയ അന്വേഷണത്തിൽ ജഡം കണ്ടെത്തുകയുണ്ടായ.
വളരെ വേഗം അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നു ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു പ്രതി ജാമ്യം നേടിയെങ്കിലും സത്യം തെളിഞ്ഞതോടെ വീണ്ടും ജയിലിലായി .ഗോപിക കൊല്ലപ്പെട്ടു ഒരു വർഷം ആകുന്നതിനു മുമ്പേ വിചാരണ തുടങ്ങാനാണ് പ്രോസിക്യൂഷൻ ശ്രമം നടക്കുന്നത്. അതിനായി നടപടികൾ ആരംഭിച്ചു. പോക്സോ കോടതിയിലാണ് വിചാരണ നടക്കുന്നത്.
Post Your Comments