NewsIndiaMobile PhoneInternationalTechnology

5ജി കരുത്തോടെ റെഡ്മി ; പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി ഷവോമി

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 മോഡലുകളുടെ പിന്‍ഗാമികളാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍

5ജി കരുത്തോടെ റെഡ്മി നോട്ട് 9 പ്രോ 5ജി, റെഡ്മി നോട്ട് 9 5ജി സ്മാര്‍ട്ട്‌ഫോണും റെഡ്മി നോട്ട് 9 4ജിയും ഷവോമി ചൈനയില്‍ അവതരിപ്പിച്ചു. ഈ ഫോണുകള്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 മോഡലുകളുടെ പിന്‍ഗാമികളാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍.

1099 യെന്‍ (12,300 രൂപ) മുതല്‍ 1499 യെന്‍ (16,800 രൂപ) വരെയുമാണ് റെഡ്മി നോട്ട് 9 4ജിയുടെ വില. റെഡ്മി നോട്ട് 9 5ജിയുടെ വില 1299 യെന്‍ (14,600 രൂപ) മുതല്‍ 1699 യെന്‍ (19,100 രൂപ) വരെയാണ്. എന്നാല്‍, റെഡ്മി നോട്ട് 9 പ്രോ 5ജിയുടെ വില 1599 യെന്‍ (ഏകദേശം 17,900 രൂപ) മുതല്‍ 1999 യെന്‍ (22,400 രൂപ) വരെയാണ്.

120Hz റിഫ്രഷ് റേറ്റും 250 Hz ടച്ച് സാമ്പിള്‍ റേറ്റുമുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി (2,400×1,080 പിക്സല്‍) ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 9 പ്രോ 5ജിയ്ക്ക് നല്‍കിയിരിക്കുന്നത്. ഫോണിന് 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 4,820mAh ബാറ്ററിയാണ് നല്‍കിയത്. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ചേര്‍ന്ന ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 9 പ്രോ 5ജിയ്ക്ക്. 16 മെഗാപിക്‌സല്‍ ക്യാമറയാണ് വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കും സ്മാര്‍ട്ട്ഫോണിനുള്ളത്.

6.53-ഇഞ്ച് (2,340×1,080 പിക്‌സല്‍) ഫുള്‍-എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 9 4ജിയ്ക്ക് ഉള്ളത്. കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. റെഡ്മി നോട്ട് 9 4ജിയില്‍ 18W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6,000mAh ബാറ്ററിയാണ് നല്‍കിയത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് 9 4ജിയില്‍. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്.

60Hz റിഫ്രഷ് റേറ്റുള്ള 6.53 ഇഞ്ച് ഫുള്‍-എച്ച്ഡി (2,340×1,080 പിക്സല്‍) ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 9 5ജിയ്ക്ക്. റെഡ്മി നോട്ട് 9 5ജിയില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് . 13 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 5ജിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button