COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു . തിരുവനന്തപുരം 10, കണ്ണൂർ 9, കോഴിക്കോട് 8, കാസർഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂർ, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോരുന്ന വൈറസ് രോഗം സ്ഥിരീകരിച്ചു . 25 മരണമാണ് സ്ഥിരീകരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും എത്തിയവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button