ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ തദ്ദേശതെരഞ്ഞെടുപ്പ് (ജില്ലാ വികസന കൗണ്‍സില്‍) ആരംഭിക്കുന്നതിനു തലേന്ന് സ്‌ഥാനാര്‍ഥിയും പി.ഡി.പി. നേതാവുമായ വാഹീദ് പറാ എന്‍.ഐ.എ. കസ്‌റ്റഡിയില്‍ റിമാന്‍ഡില്‍. 15 ദിവസത്തേക്കാണു റിമാന്‍ഡ്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരരുമായി ഗൂഢാലോചന നടത്തിയ കേസില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണു വാഹീദ് അറസ്‌റ്റിലായത്.
ഇന്നാരംഭിക്കുന്ന ജമ്മു കശ്‌മീര്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്‌ഥാനാര്‍ഥിയാണ്. ഡല്‍ഹിയില്‍ അറസ്‌റ്റിലായ വാഹീദിനെ ജമ്മുവിലെത്തിച്ച് പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വാഹീദിനെ കള്ളക്കേസില്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍പോലും തങ്ങളെ അനുവദിച്ചില്ലെന്നും മെഹ്‌ബൂബ ട്വിറ്റര്‍ സന്ദേശത്തില്‍ ആരോപിച്ചു.
read also: കാശ്മീരിൽ ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം കുറിക്കും; ബി ജെ പി യ്ക്ക് നിർണായകം
ദക്ഷിണ കശ്‌മീരിലെ പുല്‍വാമയിലുള്ള വാഹീദിന്റെ വസതി സന്ദര്‍ശിക്കാതിരിക്കാന്‍ തങ്ങളെ വീട്ടുതടങ്കലിലാക്കിയെന്നു പി.ഡി.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്‌ബൂബ മുഫ്‌തി, മകള്‍ ഇല്‍തിജ എന്നിവര്‍ ആരോപിച്ചു. എന്നാൽ ഇരുവരെയും വീട്ടുതടങ്കലിൽ ആക്കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.
Post Your Comments