പൂനെ: ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഉടന്‍ അനുമതി തേടും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് അകം നടപടികള്‍ പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവല്ല പറഞ്ഞു. വാക്സിന് നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സെറം ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പൂനവല്ല
ഇക്കാര്യം അറിയിച്ചത്.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനെക്കയും ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്സിന് വികസിപ്പിക്കുന്നത്. 300 മുതല്‍ 400 ദശലക്ഷം വരെ വാക്സിന് ഡോസുകള്‍ 2021 ജൂലായോടുകൂടി വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും പൂനവല്ല പറഞ്ഞു. ശനിയാഴ്ച രാജ്യത്തെ കൊവിഡ് വാക്സിന് ഉത്പാദനം വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ സന്ദര്‍ശിച്ചു.
‘സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി നല്ല ആശയവിനിമയം നടത്തി. വാക്സിന് നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്തു.
Post Your Comments