കൊടകര: സംഘ പരിവാറിന്റെയും ബിജെപി യുടെയും പ്രചാരണത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെമ്പുച്ചിറ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തി. കിഫ്ബി സഹായത്തോടെ നിർമ്മാണം പുരോഗമിക്കുന്ന ഇവിടുത്തെ സ്കൂള്‍ കെട്ടിടത്തിന്റെ നിർമ്മിതിയിൽ അഴിമതി ഉണ്ടെന്നായിരുന്നു സംഘപരിവാർ ആരോപണം. പണി പൂർത്തിയാക്കുകയോ നിർമ്മാണ കമ്പനിക്കാർക്ക് പണം കൊടുത്ത് തീർക്കുകയോ ചെയ്യാത്ത പ്രവർത്തിയെ ചൊല്ലിയായിരുന്നു ഇവർ അഴിമതി ആരോപണം ഉയർത്തിയത്.
Read Also: ബൈഡന് സമ്മാനവുമായി സൗദി; ഒപ്പം ട്രംപിനെ സന്തോഷിപ്പിക്കും
എന്നാൽ ബിജെപിയ്ക്ക് പിന്തുണയുമായാണ് ചെന്നിത്തല ശനിയാഴ്ച രാവിലെ ചെമ്പുച്ചിറ സ്കൂളില്‍ എത്തിയത്. ഡി സി സി പ്രസിഡന്റ് എം പി വിന്‍സന്റ്, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, കെ പി സി സി സെക്രട്ടറിമാരായ ടി ജെ സനീഷ് കുമാര്‍, ഷാജു കോടങ്കടത്ത് എന്നിവരും കൂടെ ഉണ്ടായിരുന്നു.
Post Your Comments