അഹമ്മദാബാദ്: കൊറോണ വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി. രാവിലെ പത്ത് മണിയോടെ സൈഡസ് ബയോടെക് പാർക്കിലെത്തിയ പ്രധാനമന്ത്രി സൈക്കോവ്-ഡി വാക്‌സിൻ ഗവേഷണ പുരോഗതി നേരിട്ട് കണ്ട് വിലയിരുത്തി. ഗവേഷകരുമായി വാക്‌സിന്റെ പുരോഗതിയെ കുറിച്ച് അദ്ദേഹം ചർച്ചകൾ നടത്തി.
അഹമ്മദാബാദിലെ ചാങ്കോദർ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കൊറോണ പ്രതിരോധ വാക്‌സിനായ സികോപ്-ഡിയുടെ ഒന്നാം ഘട്ട ട്രയൽ പൂർത്തിയായെന്നും ഓഗസ്റ്റിൽ രണ്ടാം ഘട്ട ട്രയലുകൾ ആരംഭിച്ചതായും കാഡില അധികൃതർ വ്യക്തമാക്കി.’കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ രാജ്യം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, ഗവേഷണങ്ങള്‍ ത്വരിതപ്പെടുത്താനും ശാസ്ത്രജ്ഞര്‍ക്ക് ഊര്‍ജ്ജം പകരാനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കും’ പി.എം ഓഫിസ് ട്വീറ്റ് ചെയ്യുന്നു.
ശാസ്ത്രജ്ഞരുമായി സംവദിച്ച് ഗവേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം, ഹൈദരാബാദിലേക്ക് പറക്കും. കോവിഡ് വാക്സിന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഭാരത് ബയോടെക് ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോകുന്നത്.
#WATCH Prime Minister Narendra Modi visits Zydus Biotech Park in Ahmedabad, reviews the development of #COVID19 vaccine candidate ZyCOV-D pic.twitter.com/vEhtNMf1YE
— ANI (@ANI) November 28, 2020
അവിടെ നിന്നും പൂനെയിലേക്കായിരിക്കും പ്രധാനമന്ത്രിയുടെ അടുത്ത യാത്ര. വാക്സിന്‍ ഗവേഷണത്തിന്റെ അന്ത്യപാദത്തില്‍ എത്തി നില്‍ക്കുന്ന സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായിരിക്കും അദ്ദേഹത്തിന്റെ മൂന്നാമത്തെ ലക്ഷ്യസ്ഥാനം.
Post Your Comments