കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണികളുടെ വിജയം വ്യക്തിയധിഷ്ഠിതമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ .’യുഡിഎഫും എല്‍ഡിഫും, രണ്ടും കള്ളമ്മാരാ. തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറഞ്ഞാണ് സാധാരണക്കാർ ഗതികെട്ട് വോട്ട് ചെയ്യുന്നത്. രാഷ്ട്രീയമായി ചിന്തിച്ച് വോട്ട് ചെയ്യുന്നവര്‍ അത് ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാം വ്യക്തിയധിഷ്ഠിത വോട്ടാണ്.
മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക. ഞാനും അത് തന്നെയാണ് ചെയ്യുക.’ പിസി ജോര്‍ജ് പറഞ്ഞു. അതേസമയം ബിജെപിയുടെ വളർച്ചയെക്കുറിച്ചും പിസി ജോർജ് പറഞ്ഞു. യുഡിഎഫിന് മങ്ങലുണ്ട്. ഇബ്രാഹിം കുഞ്ഞ്, കമറുദ്ദീന്‍ ഇവര്‍ക്കെതിരെയെല്ലാമുള്ള കേസ് ശക്തമാണ്. ഇത് എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കുന്നതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മറ്റൊരു പ്രശ്‌നം ഗ്രൂപ്പ് വഴക്കാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം യുവാക്കളെ മത്സരിപ്പിക്കുകയാണ്. ഇതിന്റെ അര്‍ത്ഥം അവിടെ ബിജെപി ശക്തമായിരിക്കുകയാണെന്നാണെന്നും പിസി ജോര്‍ജ് പറഞ്ഞു.ഏതായാലും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. സിപിഐഎമ്മും തുടങ്ങിയിരിക്കുന്നു. ആരാണ് വിജയിക്കാന്‍ കഴിയും പറയാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
Post Your Comments