Latest NewsIndiaNews

നാല് പെൺമക്കളെ അമ്മ കഴുത്തറുത്ത് കൊന്നു

ഹരിയാന: നാല് പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്ക് അറസ്റ്റ്. ഹരിയാനയിലെ നുഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നിനും ഏഴിനും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.

എന്നാൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അമ്മയെ പോലീസ് പിടികൂടിയത്. ഇവർ നിലവിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ പിതാവിന്റെ പരാതിയിൽ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.

Read Also: ഇന്ത്യയെ വെല്ലുവിളിച്ച്‌ ചൈന; ചൈനയെ വിരട്ടി നേപ്പാള്‍

നൂഹ് ജില്ലയിലെ പിപ്റോളി ഗ്രാമവാസികളാണ് കുടുംബം. നാല് പെൺകുട്ടികളേയും കഴുത്ത് അറുത്ത് കൊന്ന ശേഷം സ്വന്തം കഴുത്ത് അറുത്ത് അമ്മയും മരിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. സ്വന്തം കുട്ടികളെ ക്രൂരമായി കൊല്ലാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button