തിരുവനന്തപുരം: ലൈഫ്മിഷൻ പദ്ധത ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ പ്രതികളുടെ വാട്സാപ്പ് പരിശോധിക്കാനുള്ള നീക്കവുമായി വിജിലൻസ്. ശിവശങ്കർ,സ്വപ്ന സുരേഷ്,സന്ദീപ് തുടങ്ങിയവരുടെ ചാറ്റുകളാണ് പരിശോധിക്കാൻ ഒരുങ്ങുന്നത്. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.ലൈഫ് മിഷൻ അഴിമതിയിൽ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകൾ അനിവാര്യമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
Post Your Comments