തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. 40 ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 35 ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തി. ചിറ്റാളന്മാരില്‍ നിന്നും പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ല.
ഇത് കയ്യില്‍ വെക്കുകയോ വകമാറ്റി ചെലവാക്കുകയോ ആണ് ചെയ്യുന്നതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. തൃശൂരില്‍ മാത്രം 2 പേര്‍ 20 ചിട്ടിയില്‍ ചേര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും കള്ളപ്പണം വെളുപ്പിക്കലാണ് ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇത് പ്രാഥമിക പരിശോധനയായതിനാല്‍ തന്നെ ഓരോ ചിട്ടിയും എടുത്ത് പരിശോധിച്ചാല്‍ മാത്രമെ ഇതില്‍ വ്യക്തത വരികയുള്ളു.
ഓപ്പറേഷന്‍ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ബ്രാഞ്ച് മാനേജറുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുള്ള പരാതികളെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.
Post Your Comments